Thursday, November 23, 2017

ചാറ്റൽ മഴ

ചാറ്റൽ മഴ പ്രണയമായിരുന്നു
എന്റെ കുടക്കീഴിൽ നനഞ്ഞോടി
വന്നു കയറിയ നീയായിരുന്നു
ചാറ്റൽ മഴ വിരഹമായി
എന്റെ കുടക്കീഴിൽ നിന്ന്
പിണങ്ങി പോയ നീയായിരുന്നു
ചാറ്റൽ മഴ വേദനയായി
നീ തന്ന മുറിവിന്റെ
നീറുന്ന ഓർമ
ചാറ്റൽ മഴ കുളിരാണ്
നഷ്ട പ്രണയത്തിന്റെ
നിറമുള്ള ഓർമയാണ്...

No comments:

Post a Comment